Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rice Price

Malappuram

താ​ങ്ങു​വി​ല: റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ക​ടു​ത്ത നി​രാ​ശ

നി​ല​ന്പൂ​ർ: റ​ബ​ർ വി​ല​യി​ൽ വ​ർ​ധ​ന​ാ വാ​ഗ്ദാ​നം പാ​ലി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് നി​രാ​ശ. ര​ണ്ടാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ലും കേ​ന്ദ്ര ബ​ജ​റ്റി​ലും കാ​ര്യ​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

2021 - ലെ ​എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ലി​ത് ഇ​തു​വ​രെ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മു​ന്പ് താ​ങ്ങു​വി​ല 200 രൂ​പ​യാ​ക്കി​യി​രു​ന്നു. നാ​ല​ര വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് താ​ങ്ങു​വി​ല 170 രൂ​പ​യി​ൽ നി​ന്നും 200 ആ​ക്കി ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ ഗു​ണം ഇ​തു​വ​രെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.

കേ​ന്ദ്ര സ​ർ​ക്കാ​ർ ബ​ജ​റ്റി​ലും അ​നു​കൂ​ല തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ റ​ബ​ർ ക​ർ​ഷ​ക​ർ ക​ടു​ത്ത നി​രാ​ശ​യി​ലാ​ണ്. ഉ​ത്പാ​ദ​ന​ത്തി​ൽ ഉ​ണ്ടാ​യ കു​റ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും തി​രി​ച്ച​ടി​യാ​യി​രി​ക്കെ​യാ​ണ് സ​ർ​ക്കാ​രു​ക​ളി​ൽനി​ന്നു​ള്ള പി​ന്തു​ണ ഇ​ല്ലാ​തെ പോ​യ​തും. രാ​ജ്യ​ത്തെ റ​ബ​ർ ഉ​ത്പാ​ദ​ന​ത്തി​ൽ 70 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണ്. അ​തി​നാ​ൽ റ​ബ​ർമേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക മേ​ഖ​ല​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Latest News

Corehub Up